Gallery

Home/Gallery

വിളക്കുമരച്ചുവട്ടിൽ – 2025

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിൽ രാജ്യത്തെ ആദ്യ നേത്രബാങ്ക് ആയ കേരള നേത്രബാങ്ക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്‌ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേത്രദാന രംഗത്ത് സേവനമനുഷ്‌ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം ‘വിളക്കുമരച്ചുവട്ടിൽ – 2025’ ഡയറക്ടർ ഫാ.   ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്‌തു. അസിസ്‌റ്റൻ്റ് ഡയറക്ടർ ഫാ.  വർഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹില്‌ഡ നിക്‌സൺ, വൈസ് പ്രസിഡൻ്റ് പോൾ ടി. ജെ., ഡോ. തോമസ് ചെറിയാൻ, വി. കെ. ആന്റണി മാസ്‌റ്റർ എന്നിവർ പ്രസംഗിച്ചു.

കാൽ നൂറ്റാണ്ടിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. നേത്രദാന രംഗത്ത് പ്രവർത്തിക്കുന്നവർ അനുഭവങ്ങൾ പങ്കുവച്ചു. സംശയങ്ങൾക്ക് കോർണിയ വിദഗ്ദ്‌ധർ മറുപടി നൽകി. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചവർ അപൂർവ അനുഭവങ്ങൾ പങ്കുവച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്തു.

ലോക മുലയൂട്ടൽ വാരാചരണം നടത്തി

അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ലിറ്റിൽ ഫ്ലവർ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി .

കസ്റ്റംസ് ഇൻഡയറക്റ്റ്  ടാക്സ് ആൻഡ് നെർക്കോട്ടിക് അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ നായർ,ഐ ആർ എസ് ഉദ്ഘാടനം നിർവഹിച്ചു. എൽ എഫ് ആശുപത്രി ഡയറക്ടർ ഫാദർ ജേക്കബ് ജെ.പാലക്കപ്പിള്ളി അധ്യക്ഷത വഹിച്ചു.

എൽ. എഫ്. ന്റെ അഭിമാനവും ഓസ്‌ട്രേലിയയുടെ മന്ത്രിയും

എൽ. എഫ് കോളേജ് ഓഫ് നഴ്സിംഗ് പൂർവ വിദ്യാർത്ഥിയായ ബഹു. ജിൻസൺ ആന്റോ ചാൾസിന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സ്വീകരണം നൽകി, അതോടൊപ്പം എൽ. എഫ്. നഴ്സിംഗ് കോളേജ് പൂർവ വിദ്യാർത്ഥി അസോസിയേഷന്റെ ഉദ്‌ഘാടനവും നടത്തി.

Body Contouring മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ 2025 ജൂലൈ 15 മുതൽ 19 വരെ നടത്തുന്ന Body Contouring മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത പിന്നണി ഗായിക അരുണ മേരി ജോർജ് നിർവഹിച്ചു. ആശുപത്രിയിലെ പ്ലാസ്റ്റിക് റീകൺസ്ട്രക്ഷൻ എസ്തെറ്റിക് & മൈക്രോവാസ്‌ക്കുലർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷനായ ചടങ്ങിൽ അസി. ഡയറക്ടർ ഫാ. വർഗ്ഗീസ് പാലാട്ടി, കൺസൾട്ടന്റുമാരായ ഡോ. പി. പി. സന്തോഷ് കുമാർ, ഡോ. അജോ സെബാസ്റ്റ്യൻ, ഫിസിഷ്യൻ അസിസ്റ്റന്റ് അനു ബേബി എന്നിവർ പ്രസംഗിച്ചു.

വനിതാദിനാഘോഷവും പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും

സ്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ നേത്രരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ചികിത്സാ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ മിഷൻ ഫോർ വിഷൻറെയും, കോഗ്നിസന്റ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ നേത്രരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വളയൻചിറങ്ങര എൻ.എസ്.എസ് ഹൈസ്കൂളിൽ അസിസ്റ്റൻറ് കളക്ടർ ആൻജീത് സിംഗ് നിർവഹിച്ചു. 1,20000 വിദ്യാർത്ഥികൾക്ക് ആവശ്യമായ നേത്രാരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.

ലോക വൃക്ക ദിനാചരണം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ

വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ്

Eye Bank – Golden Jubilee

Free Mega Medical Camp Inauguration

Health minister Smt. K.K Shailaja Teacher visited LF Hospital