ലിറ്റിൽ ഫ്ലവർ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ലിറ്റിൽ ഫ്ലവർ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി .
കസ്റ്റംസ് ഇൻഡയറക്റ്റ് ടാക്സ് ആൻഡ് നെർക്കോട്ടിക് അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ നായർ,ഐ ആർ എസ് ഉദ്ഘാടനം നിർവഹിച്ചു. എൽ എഫ് ആശുപത്രി ഡയറക്ടർ ഫാദർ ജേക്കബ് ജെ.പാലക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. നവജാത ശിശു വിഭാഗത്തിലെ ഡോ. സോളി മാനുവൽ, സൈക്കാട്രി ഡോ. സി. ജെ ജോസഫ്, ഗൈനക്കോളജി ഡോ. കൊച്ചുത്രേസ്യ പുതുമന എന്നിവർ സെമിനാർ നയിച്ചു. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ഗൈനക്കോളജി മേധാവി ഡോ. റാണി പോൾ, അങ്കമാലി താലൂക്ക് ഹോസ്പിറ്റൽ പീഡിയാട്രിക് ഡോ.സന്ദീപ് ജോർജ്, ഡോ. വിനോദ് പോൾ, ഡോ. എലിസബത്ത് ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ പൂജിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി അമ്മമാരും കുഞ്ഞുങ്ങളും അടക്കം 200 ഓളം പേർ ഈ പരിപാടിയിൽ പങ്കെടുത്തു.








 
				 
					

No comments yet.