Health

Home/Health

ഹെൽത്ത് കാർഡ് വിതരണം നടത്തി

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലി മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ അംഗങ്ങൾക്കും അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കും ഹെൽത്ത് കാർഡ് വിതരണം നടത്തി.സെസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഹെൽത്ത് കാർഡ് വിതരണോത്ഘാടനം അങ്കമാലി എം.എൽ.എ റോജി എം ജോൺ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ.ജോയ് ഐനിയാടൻ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് മാത്യുതോമസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റിയിലെ 2500 അംഗങ്ങൾക്കുള്ള കാർഡ് വിതരണമാണ് നടന്നത്. സൊസൈറ്റി മെമ്പർമാരായ ആന്റു മാവേലി, ബിജു പുപ്പത്ത് ,മേരി ആന്റണി, ദേവച്ചൻ കോട്ടയ്ക്കൽ, സൊസൈറ്റി സെക്രട്ടറി സിൻസി ഡെനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലി കോ-ഓപ്പറേറ്റീവ് അംഗികൾച്ചറിസ്റ്റ് സെസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുന്ന ഹെൽത്ത് കാർഡ് വിതരണോത്ഘാടനം

ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവീകരിച്ച ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി റീത്ത പോളും , ആശിർവാദ കർമ്മം അങ്കമാലി സെന്റ് ജോർജ് ബസ്സിലിക്ക വികാരി ഫാദർ ജിമ്മി പൂച്ചക്കാട്ട് നിർവഹിച്ചു. മുഖത്തെ കറുത്ത പാടുകൾ മാറ്റുവാനുള്ള ആധുനിക ലേസർ ചികിത്സകളും, മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള ചികിത്സാരീതികൾ, ആന്റി എയ്ജിങ്ങ് ചികിത്സകൾ, ടാറ്റു മാറ്റുവാനുള്ള ചികിത്സകൾ, കൂടാതെ ആധുനിക ചികിത്സാരീതികളായ പിആർപി, ജി എഫ് സി തുടങ്ങി ത്വക്ക് സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലഭ്യമാണെന്ന് ഡോക്ടർമാരായ ഡോ. ബിന്ദു എബ്രഹാം ,ഡോ ആവേ മരിയ തുടങ്ങിയവർ പറഞ്ഞു ആശുപത്രി ഡയറക്ടർ ഫാ. ജോയ് ഐനിയാടൻ, ജോ. ഡയറക്ടർ ഫാ. തോമസ് വാളുക്കാരൻ,

ലോക വൃക്ക ദിനാചരണം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക വൃക്ക ദിനാചരണം  നടത്തി വൃക്ക സംരക്ഷണ ബോധവൽക്കരണ വാക്കതോൺ അങ്കമാലി കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ്   ഓഫ് ചെയ്തു, , തുടർന്ന് ആശുപത്രിയിൽ നടന്ന വൃക്ക ദിനാചരണ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ. (ഡോ.)ജോയ് അയ് നിയാടിന്റെ അധ്യക്ഷതയിൽ യുവനടൻ അജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു, എട്ടുവർഷം മുൻപ് പാമ്പുകടിയേറ്റ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വന്നപ്പോൾ പുതുജീവൻ നൽകിയ ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പറഞ്ഞാണ് ഉദ്ഘാടനം നിർവഹിച്ചത്, ഡയാലിസിസ് രോഗികൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ വൃക്ക സംരക്ഷണവും ബോധവൽക്കരണവും വളരെ അത്യാവശ്യമാണെന്നും വൃക്ക തകരാറിലായാൽ നമ്മുടെ ജീവിതം തന്നെ തകരാറിൽ ആകുമെന്ന്  അജു വർഗീസ് പറഞ്ഞു. ദിനംപ്രതി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ

714 വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ്

അങ്കമാലി സർവ്വീസ് സഹകരണ ബാങ്ക് 714 വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ് തുടങ്ങി. ബാങ്കിന്റെ സഹകാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ് ഡയാലിസിസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിറ്റിൽ ഫ്ലവർ ആശുപത്രി ഓഡിറ്റോറിയത്തിൽ ഡയാലിസിസ് സംവിധാനത്തിന്റെ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ.ഡോ. ജോയി അയിനിയാടൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ ടി ജി ബേബി അധ്യക്ഷനായി. ഡോ. ജൈജു ജെയിംസ്, അഡ്വ. ജോസ് തെറ്റയിൽ, സജി വർഗ്ഗീസ്, ആശുപത്രി ജനറൽ മാനേജർ – ജോസ്, എന്നിവർ സംസാരിച്ചു.

നേത്രബാങ്ക്-സുവർണ്ണ ജൂബിലി

അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക്-സുവർണ്ണ ജൂബിലിയുടെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റൽ ഫ്ലവർ ആശുപത്രിയുമായി സംയുക്തമായി സംഘടിപ്പിക്കുന്ന “കാഴ്ച്ച 3 2K21” പദ്ധതി മമ്മൂട്ടി നാടിന് സമർപ്പിച്ചു. അങ്കമാലിയേ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റിൽഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സ്വകാര്യമേഖലയിൽ ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് ആയ ലിറ്റിൽ ഫ്ലവർ ആശുപത്രി-ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ സ്ഥാപകനും, പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ടോണി ഫെർണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു, കുട്ടികൾക്കു വിവിധ ക്യാമ്പുകളിൽ നേത്രപരിശോധന പ്രത്യേകമായി സജ്ജീകരിക്കുന്ന “ഓർബിസ് റീച് 2” പദ്ധതിയുടെ തുടക്കവും ഇതിനോടനു ബന്ധമായി

മാസ്കും മിഴിയഴകും ഫോട്ടോഗ്രാഫി മത്സരം

ലോകകാഴ്ച ദിനത്തിനോടനുബന്ധിച്ച് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സംഘടിപ്പിച്ച കാഴ്ച സംരക്ഷണ യജ്ഞത്തിന്‍റേയും മാസ്കും മിഴിയഴകും ആഗോള ഫോട്ടോഗ്രാഫി മത്സര സമ്മാനദാന ചടങ്ങിന്‍റേയും ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നിര്‍വഹിച്ചു. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി, ലുലുമാള്‍, ടോളിന്‍സ് ഗ്രൂപ്പ്, എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘മാസ്കും മിഴിയഴകും’ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. എല്‍.എഫ്. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ടോളിന്‍സ് ഗ്രൂപ്പ് എം.ഡി. കെ.വി. ടോളിന്‍, അങ്കമാലി എസ്.എച്ച്.ഒ. സോണി മാത്യും, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു  നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി