Medical

Home/Medical

ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവീകരിച്ച ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി റീത്ത പോളും , ആശിർവാദ കർമ്മം അങ്കമാലി സെന്റ് ജോർജ് ബസ്സിലിക്ക വികാരി ഫാദർ ജിമ്മി പൂച്ചക്കാട്ട് നിർവഹിച്ചു. മുഖത്തെ കറുത്ത പാടുകൾ മാറ്റുവാനുള്ള ആധുനിക ലേസർ ചികിത്സകളും, മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള ചികിത്സാരീതികൾ, ആന്റി എയ്ജിങ്ങ് ചികിത്സകൾ, ടാറ്റു മാറ്റുവാനുള്ള ചികിത്സകൾ, കൂടാതെ ആധുനിക ചികിത്സാരീതികളായ പിആർപി, ജി എഫ് സി തുടങ്ങി ത്വക്ക് സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലഭ്യമാണെന്ന് ഡോക്ടർമാരായ ഡോ. ബിന്ദു എബ്രഹാം ,ഡോ ആവേ മരിയ തുടങ്ങിയവർ പറഞ്ഞു ആശുപത്രി ഡയറക്ടർ ഫാ. ജോയ് ഐനിയാടൻ, ജോ. ഡയറക്ടർ ഫാ. തോമസ് വാളുക്കാരൻ,

ലോക വൃക്ക ദിനാചരണം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക വൃക്ക ദിനാചരണം  നടത്തി വൃക്ക സംരക്ഷണ ബോധവൽക്കരണ വാക്കതോൺ അങ്കമാലി കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ്   ഓഫ് ചെയ്തു, , തുടർന്ന് ആശുപത്രിയിൽ നടന്ന വൃക്ക ദിനാചരണ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ. (ഡോ.)ജോയ് അയ് നിയാടിന്റെ അധ്യക്ഷതയിൽ യുവനടൻ അജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു, എട്ടുവർഷം മുൻപ് പാമ്പുകടിയേറ്റ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വന്നപ്പോൾ പുതുജീവൻ നൽകിയ ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പറഞ്ഞാണ് ഉദ്ഘാടനം നിർവഹിച്ചത്, ഡയാലിസിസ് രോഗികൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ വൃക്ക സംരക്ഷണവും ബോധവൽക്കരണവും വളരെ അത്യാവശ്യമാണെന്നും വൃക്ക തകരാറിലായാൽ നമ്മുടെ ജീവിതം തന്നെ തകരാറിൽ ആകുമെന്ന്  അജു വർഗീസ് പറഞ്ഞു. ദിനംപ്രതി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ

വനിതാദിനാഘോഷവും പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും, അങ്കമാലി മുനിസിപ്പാലിറ്റി കുടുംബശ്രീയും, അഗ്രികൾച്ചറൽ സൊസൈറ്റി അങ്കമാലിയും സംയുക്തമായി വനിതാദിനാഘോഷവും പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും നടത്തി. ആശുപത്രി ഡയറക്ടർ ഫാദർ ജോയ് ഐനിയാട ന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം നിർവഹിച്ചു വനിതകളുടെ അവകാശങ്ങളെ കുറിച്ചും, അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ ദിനം എന്നും, കുറച്ചുകാലങ്ങളായി സ്ത്രീകൾ ഓരോ മേഖലകളിലും മുൻനിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു. അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്കും, അഗ്രികൾച്ചറൽ സൊസൈറ്റിയിലെ രണ്ടായിരത്തോളം വരുന്ന വനിത അംഗങ്ങൾക്കും ലിറ്റിൽ ഫ്ലവർ ആശുപത്രി നൽകുന്ന പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും നടന്നു. വനിതാ ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെയും, സൊസൈറ്റി അംഗങ്ങളുടെയും നഴ്സിംഗ്

നേത്രബാങ്ക്-സുവർണ്ണ ജൂബിലി

അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക്-സുവർണ്ണ ജൂബിലിയുടെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റൽ ഫ്ലവർ ആശുപത്രിയുമായി സംയുക്തമായി സംഘടിപ്പിക്കുന്ന “കാഴ്ച്ച 3 2K21” പദ്ധതി മമ്മൂട്ടി നാടിന് സമർപ്പിച്ചു. അങ്കമാലിയേ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റിൽഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സ്വകാര്യമേഖലയിൽ ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് ആയ ലിറ്റിൽ ഫ്ലവർ ആശുപത്രി-ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ സ്ഥാപകനും, പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ടോണി ഫെർണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു, കുട്ടികൾക്കു വിവിധ ക്യാമ്പുകളിൽ നേത്രപരിശോധന പ്രത്യേകമായി സജ്ജീകരിക്കുന്ന “ഓർബിസ് റീച് 2” പദ്ധതിയുടെ തുടക്കവും ഇതിനോടനു ബന്ധമായി

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നവീകരിച്ച ലബോറട്ടറിയുടെ ആശീർവാദകർമ്മം അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് നിർവഹിക്കുന്നു…

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നവീകരിച്ച ലബോറട്ടറിയുടെ ആശീർവാദകർമ്മം അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് നിർവഹിക്കുന്നു…