അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക്-സുവർണ്ണ ജൂബിലിയുടെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റൽ ഫ്ലവർ ആശുപത്രിയുമായി സംയുക്തമായി സംഘടിപ്പിക്കുന്ന “കാഴ്ച്ച 3 2K21” പദ്ധതി മമ്മൂട്ടി നാടിന് സമർപ്പിച്ചു. അങ്കമാലിയേ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റിൽഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സ്വകാര്യമേഖലയിൽ ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് ആയ ലിറ്റിൽ ഫ്ലവർ ആശുപത്രി-ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ സ്ഥാപകനും, പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ടോണി ഫെർണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു, കുട്ടികൾക്കു വിവിധ ക്യാമ്പുകളിൽ നേത്രപരിശോധന പ്രത്യേകമായി സജ്ജീകരിക്കുന്ന “ഓർബിസ് റീച് 2” പദ്ധതിയുടെ തുടക്കവും ഇതിനോടനു ബന്ധമായി
ലോകകാഴ്ച ദിനത്തിനോടനുബന്ധിച്ച് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സംഘടിപ്പിച്ച കാഴ്ച സംരക്ഷണ യജ്ഞത്തിന്‍റേയും മാസ്കും മിഴിയഴകും ആഗോള ഫോട്ടോഗ്രാഫി മത്സര സമ്മാനദാന ചടങ്ങിന്‍റേയും ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നിര്‍വഹിച്ചു. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി, ലുലുമാള്‍, ടോളിന്‍സ് ഗ്രൂപ്പ്, എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘മാസ്കും മിഴിയഴകും’ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. എല്‍.എഫ്. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ടോളിന്‍സ് ഗ്രൂപ്പ് എം.ഡി. കെ.വി. ടോളിന്‍, അങ്കമാലി എസ്.എച്ച്.ഒ. സോണി മാത്യും, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി