അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ 2025 ജൂലൈ 15 മുതൽ 19 വരെ നടത്തുന്ന Body Contouring മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത പിന്നണി ഗായിക അരുണ മേരി ജോർജ് നിർവഹിച്ചു. ആശുപത്രിയിലെ പ്ലാസ്റ്റിക് റീകൺസ്ട്രക്ഷൻ എസ്തെറ്റിക് & മൈക്രോവാസ്‌ക്കുലർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷനായ ചടങ്ങിൽ അസി. ഡയറക്ടർ ഫാ. വർഗ്ഗീസ് പാലാട്ടി, കൺസൾട്ടന്റുമാരായ ഡോ. പി. പി. സന്തോഷ് കുമാർ, ഡോ. അജോ സെബാസ്റ്റ്യൻ, ഫിസിഷ്യൻ അസിസ്റ്റന്റ് അനു ബേബി എന്നിവർ പ്രസംഗിച്ചു.

No comments yet.