ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കാർഡിയാക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹൃദയ ദിനാചരണം അങ്കമാലി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ആലുവ റൂറൽ ഡി വൈ എസ് പി ടി.ആർ രാജേഷ് സിപിആർ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ഷിയോ പോൾ ഹൃദയ ദിന വാക്കതോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജെ പാലിക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. ഹൃദയ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ച് ഡോ.സ്റ്റിജി ജോസഫ്,ഡോ. എ കെ റഫീഖ് എന്നിവർ സംസാരിച്ചു. ഒരാൾ കുഴഞ്ഞു വീണാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് ( സിപിആർ ) ഡോക്ടർ ഹാരിഷ് മോഹൻ പൊതുജനങ്ങൾക്കായി ക്ലാസെടുത്തു. നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ഹൃദയ ആരോഗ്യ വാക്കത്തോണും നടത്തി, ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ജോയിൻ ഡയറക്ടർ ഫാദർ വർഗീസ് പൊന്തേംപിള്ളി, ഫാദർ എബിൻ കളപ്പുരക്കൽ, ഡോക്ടർ അൻവർ വർഗീസ്, ഡോ. ഡെനിൻ എഡ്ഗർ, ഡോ.പ്രസാദ് കുട്ടപ്പൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു കാർഡിയാക്ക് സെന്ററിലെ നഴ്സുമാരും, നഴ്സിംഗ് വിദ്യാർത്ഥികളും ഹൃദ്യ ആരോഗ്യ വാക്ക്തോണിൽ പങ്കെടുത്തു.

No comments yet.