സൗജന്യ നേത്രരക്ഷാപദ്ധതി ‘കാഴ്ചയിലേക്ക് ഒരു യാത്ര’

Home/Medical/സൗജന്യ നേത്രരക്ഷാപദ്ധതി ‘കാഴ്ചയിലേക്ക് ഒരു യാത്ര’

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അങ്കമാലി പട്ടണത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ നേത്രരക്ഷാപദ്ധതി ‘കാഴ്ചയിലേക്ക് ഒരു യാത്ര’ അങ്കമാലി പോലീസ് എസ്. ഐ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍. എഫ്. ആശു പത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസി.ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പൊന്തേമ്പിള്ളി, നേത്രചികിത്സാ വിഭാഗം മേധാവി ഡോ.എലിസബത്ത് ജോസഫ്, ഡോ. തോമസ് ചെറിയാന്‍, മേരി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിനിധി ജിജോ ഗര്‍വാസീസ് എന്നിവര്‍ പ്രസംഗിച്ചു. അങ്കമാലിയുടെ വിവിധ ഭാഗങ്ങളിലുള്ള അറുനൂറോളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

No comments yet.

Leave a comment

Your email address will not be published.