മാസ്കും മിഴിയഴകും ഫോട്ടോഗ്രാഫി മത്സരം

Home/Health/മാസ്കും മിഴിയഴകും ഫോട്ടോഗ്രാഫി മത്സരം

ലോകകാഴ്ച ദിനത്തിനോടനുബന്ധിച്ച് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സംഘടിപ്പിച്ച കാഴ്ച സംരക്ഷണ യജ്ഞത്തിന്‍റേയും മാസ്കും മിഴിയഴകും ആഗോള ഫോട്ടോഗ്രാഫി മത്സര സമ്മാനദാന ചടങ്ങിന്‍റേയും ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നിര്‍വഹിച്ചു. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി, ലുലുമാള്‍, ടോളിന്‍സ് ഗ്രൂപ്പ്, എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘മാസ്കും മിഴിയഴകും’ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. എല്‍.എഫ്. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ടോളിന്‍സ് ഗ്രൂപ്പ് എം.ഡി. കെ.വി. ടോളിന്‍, അങ്കമാലി എസ്.എച്ച്.ഒ. സോണി മാത്യും, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു  നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി വിദേശികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ 46 പേര്‍ സമ്മാനത്തിനര്‍ഹരായി. ഒന്നാം സമ്മാനം 5001 രൂപ വീതം ഡെല്‍ജോ ഡേവീസ് ചാലക്കുടി, ജെഫിന്‍ നവീന്‍ ത്രിശൂര്‍ എന്നിവര്‍ക്ക് ലഭിച്ചു. രണ്ടാംസമ്മാനം 3001 രൂപ വീതം രേഷ്മ രാജഗോപാല്‍, പാലക്കാട്, ഡോ. ഹില്‍ഡ കെ. നിക്സണ്‍ ചാലക്കുടി, ഷെര്‍ഫിയ ടി.കെ. മലപ്പുറം എന്നിവര്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനം 2001 രൂപാ വീതം ഹെയ്സ മെലീഹ പാലക്കാട്, ഒബ്റിയ കാതറിന്‍ നൈജീരിയ, അയിഷ നഹീന്‍, അങ്കമാലി എന്നിവര്‍ക്ക് ലഭിച്ചു. ഇതിന് പുറമെ 4001 രൂപയുടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ജിസ്മോള്‍ ജോയിക്ക് (മുന്നൂര്‍പ്പിള്ളി) ലഭിച്ചു. ഇതിനു പുറമെ 37 ഓളം പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി ആറന്മുള കണ്ണാടി സമ്മാനിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഒപ്ടോമെട്രി വിദ്യാര്‍ത്ഥികളും, ട്രെയിനികളും നേത്രസംരക്ഷണ ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ഫോട്ടോ : ലോകകാഴ്ച ദിനത്തിനോടനുബന്ധിച്ച് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സംഘടിപ്പിച്ച കാഴ്ച സംരക്ഷണ യജ്ഞത്തിന്‍റേയും മാസ്കും മിഴിയഴകും ആഗോള ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ സമ്മാനദാന ചടങ്ങിന്‍റേയും ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നിര്‍വഹിക്കുന്നു. ഡോ. തോമസ് ചെറിയാന്‍, ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഫാ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍, ടോളിന്‍സ് ഗ്രൂപ്പ് എം.ഡി. കെ.വി. ടോളിന്‍, എസ്.എച്ച്.ഒ. സോണി മാത്യു, ഡോ. എലിസബത്ത്, ജോസഫ്, മേരി സെബാസ്റ്റ്യന്‍, ഫാ. റെജു കണ്ണമ്പുഴ എന്നിവര്‍ സമീപം.

No comments yet.

Leave a comment

Your email address will not be published.