714 വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ്

Home/Health/714 വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ്

അങ്കമാലി സർവ്വീസ് സഹകരണ ബാങ്ക് 714 വ്യക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ് തുടങ്ങി. ബാങ്കിന്റെ സഹകാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ് ഡയാലിസിസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിറ്റിൽ ഫ്ലവർ ആശുപത്രി ഓഡിറ്റോറിയത്തിൽ ഡയാലിസിസ് സംവിധാനത്തിന്റെ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ.ഡോ. ജോയി അയിനിയാടൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ ടി ജി ബേബി അധ്യക്ഷനായി. ഡോ. ജൈജു ജെയിംസ്, അഡ്വ. ജോസ് തെറ്റയിൽ, സജി വർഗ്ഗീസ്, ആശുപത്രി ജനറൽ മാനേജർ – ജോസ്, എന്നിവർ സംസാരിച്ചു.

No comments yet.

Leave a comment

Your email address will not be published.