ഹെൽത്ത് കാർഡ് വിതരണം നടത്തി

Home/Health/ഹെൽത്ത് കാർഡ് വിതരണം നടത്തി

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലി മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ അംഗങ്ങൾക്കും അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കും ഹെൽത്ത് കാർഡ് വിതരണം നടത്തി.
സെസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഹെൽത്ത് കാർഡ് വിതരണോത്ഘാടനം അങ്കമാലി എം.എൽ.എ റോജി എം ജോൺ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ.ജോയ് ഐനിയാടൻ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് മാത്യുതോമസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റിയിലെ 2500 അംഗങ്ങൾക്കുള്ള കാർഡ് വിതരണമാണ് നടന്നത്. സൊസൈറ്റി മെമ്പർമാരായ ആന്റു മാവേലി, ബിജു പുപ്പത്ത് ,മേരി ആന്റണി, ദേവച്ചൻ കോട്ടയ്ക്കൽ, സൊസൈറ്റി സെക്രട്ടറി സിൻസി ഡെനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലി കോ-ഓപ്പറേറ്റീവ് അംഗികൾച്ചറിസ്റ്റ് സെസൈറ്റിയിലെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുന്ന ഹെൽത്ത് കാർഡ് വിതരണോത്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു. ഫാ.ജോയി അയ്നിയാടൻ ,മാത്യു തോമസ്, ബിജു പൂപ്പത്ത്, ആന്റു മാവേലി എന്നിവർ സമീപം.

No comments yet.

Leave a comment

Your email address will not be published.