ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽമോളജി വജ്രജൂബിലി സമാപനവും, ആശുപത്രി സ്‌ഥാപക ദിനാഘോഷവും

Home/Health, Medical/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽമോളജി വജ്രജൂബിലി സമാപനവും, ആശുപത്രി സ്‌ഥാപക ദിനാഘോഷവും

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽമോളജിയുടെ വജ്രജൂബിലി സമാപന ആഘോഷങ്ങളും, ആശുപത്രി സ്‌ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. ആധുനിക നേത്രചികിത്സ സാധാരണക്കാർക്ക് ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇവിടുത്തെ നേത്രചികിത്സ കേന്ദ്രം രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും, സംസ്‌ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. മേജർ ആർച്ച് ബിഷപ്പിൻ്റെ വികാരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഡയറക്ടർ ഫാ ജേക്കബ് ജി. പാലക്കാപ്പിള്ളി സ്വാഗതമോതി. അവയവ കോശദാന രംഗത്തെ മികച്ച മാതൃകയ്ക്കുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ച ഇവിടുത്തെ നേത്രബാങ്ക് ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ നേത്രബാങ്കാണെന്നും കണ്ണുകൾ ശേഖരിക്കുന്നതിൽ കേരളത്തിൽ ഒന്നാം സ്ഥാനവും, രാജ്യത്ത് നാലാം സ്‌ഥാനവും ഈ നേത്ര ബാങ്കിനുണ്ടെന്നും ഡയറക്ടറും നേത്രബാങ്ക് പ്രസിഡന്റുമായ  ജേക്കബ് ജി. പാലക്കാപ്പിള്ളി  വ്യക്തമാക്കി. വികാരി ജനറാൾ ആന്റോ ചേരാന്തുരുത്തി, സെൻ്റ് ജോർജ്ജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, ജോയിൻ്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് പൊന്തേമ്പിള്ളി, ബെന്നി ബെഹനാൻ എം.പി, റോജി എം ജോൺ എം എൽ എ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്  ഡോ. ജോൺ എബ്രഹാം, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.  ഗവേഷണ നിർണയ  മേഖലയിലെ എല്ലാ ആധുനിക സൗകര്യങ്ങളും കൂടുതൽ വിശാലമായ രീതിയിൽ നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗണോസ്‌റ്റിക്‌ ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആൻ്റോ ചേരാന്തുരുത്തി നിർവഹിച്ചു.

No comments yet.

Leave a comment

Your email address will not be published.